മോട്ടോർ വാഹന വകുപ്പ് പരിശോധന/ പ്രതീകാത്മക ചിത്രം 
Kerala

വീതി കുറഞ്ഞ റോഡുകളിലും അപകടസാധ്യതയുള്ള വളവുകളിലും വാഹന പരിശോധന പാടില്ല; മനുഷ്യാവകാശ കമ്മീഷന്‍

വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനപരിശോധനയില്‍ നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. അപകട സാധ്യതയുള്ള വളവുകളില്‍ പരിശോധന പാടില്ല. വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 

അഴിയൂര്‍ പാലത്തിനടിയിലെ വാഹനപരിശോധന സംബന്ധിച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സാലി പുനത്തില്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചിരുന്നു. അപകടകരമായ രീതിയിലാണ് ചോമ്പാല പൊലീസ് വാഹനപരിശോധന നടത്തിയതെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഗ്രാമപഞ്ചായത്ത് അംഗം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ആ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

കോഴിക്കോട് റൂറല്‍ എസ്പിക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന തരത്തില്‍ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹനപരിശോധന പാടില്ലെന്ന കര്‍ശനനിര്‍ദേശമാണ് ഉത്തരവില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പഞ്ചായത്ത് അംഗം പരാതി നല്‍കിയിരുന്നു. വീണ്ടും അതേ സ്ഥലത്ത് പൊലീസ് വാഹനപരിശോധന നടത്തിയപ്പോഴാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT