woman who went missing with children from Pathanamthitta found dead at home 
Kerala

പത്തനംതിട്ടയില്‍ നിന്നും കുട്ടികള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ മരിച്ചനിലയില്‍; പൊലീസ് പീഡനമെന്ന് ബന്ധുക്കള്‍

കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു അനീഷ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു അനീഷ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 1 നാണ് അനീഷിന്റെ ഭാര്യ റീന(40)യെയും മക്കളായ അക്ഷര(8), അല്‍ക്ക എന്നിവരെയും കാണാതായത്. ഇരുവരെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷ് മാത്യുവിന്റെ ആത്മഹത്യ. യുവതിയുടെയും മക്കളുടെയും തിരോധാനത്തിന് പിന്നാലെ പൊലീസില്‍നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരോധാനത്തില്‍ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

റീനയെയും കുട്ടികളെയും കാണാതായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. റീനയുടെ സഹോദരനാണ് പുളിക്കീഴ് പോലീസില്‍ കാണിനില്ലെന്ന് പരാതി നല്‍കിയത്. അനീഷും റീനയും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം, റീനയെ കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ ഉള്‍പ്പെടെ നിയോഗിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ കണ്ടെത്തിയിരുന്നു.

Pathanamthitta Niranam : Husband of woman who went missing with children from Pathanamthitta found dead at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചില സാഹചര്യത്തില്‍ ചില വാക്കുകള്‍ വീണുപോയി, സിപിഐ സഖാക്കള്‍ സഹോദരങ്ങള്‍: എംഎ ബേബി

ബാച്ച്‌ലര്‍ പാര്‍ട്ടിക്കു രണ്ടാം ഭാഗം വരുന്നു; നായകന്‍ നസ്ലെന്‍; അന്നത്തെ പൃഥ്വിരാജിനെപ്പോലെ കയ്യടി നേടാന്‍ ടൊവിനോയും!

'ഇന്ത്യ ലോകകപ്പ് നേടിയാല്‍ ജെമീമയ്‌ക്കൊപ്പം ഡ്യുയറ്റ് പാടും'; പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍

സൂര്യനെ ഒഴിവാക്കരുത് , ആരോഗ്യം അതിലുണ്ട്

'ഹോക്കി ടൈഗര്‍' ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

SCROLL FOR NEXT