Sarimol, Aji 
Kerala

ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്; ഭാര്യപിതാവിനും ബന്ധുവിനും ഗുരുതര പരിക്ക്, പ്രതി ഒളിവില്‍

അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പുല്ലാടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കുടുംബ കലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിന്റെ സഹോദരിയെയും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്.

Husband stabs wife to death; father-in-law and relative seriously injured, accused absconding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍