Kerala

ഭർത്താവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ

മദ്യപിച്ചെത്തുന്ന ഷാജഹാൻ വീട്ടിൽ വഴക്കുണ്ടാക്കുകയും നിസയെ മർദിക്കുകയും പതിവായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; ഭർത്താവിനെ കഴുത്തിൽ ഷാൾ മുറുക്കിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പത്തനാപുരം പട്ടാഴിയിലാണ് സംഭവുമുണ്ടായത് കടുവാത്തോട് സൈദാരി മൻസിലിൽ ഷാജഹാന്റെ (43) കൊലപാതകത്തിൽ ഭാര്യ നിസയാണ് (37) അറസ്റ്റിലായത്. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. 

ബൈക്കിൽ നിന്നു വീണ് പരുക്കേറ്റുവെന്ന് പറഞ്ഞു

മദ്യപിച്ചെത്തുന്ന ഷാജഹാൻ വീട്ടിൽ വഴക്കുണ്ടാക്കുകയും നിസയെ മർദിക്കുകയും പതിവായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. അതിനിടെ ഷാൾ കഴുത്തിൽ മുറുകി ഷാജഹാൻ അബോധാവസ്ഥയിൽ ആവുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ നിസ വിവരമറിയിച്ചു. ഷാജഹാൻ ബൈക്കിൽ നിന്നു വീണെന്നും പരുക്കേറ്റുവെന്നുമാണ് ഇവർ പറഞ്ഞത്. 

കഴുത്തിലും ശരീരത്തിലും കണ്ട പാടുകളിൽ സംശയം

ബന്ധുക്കൾ ഉടൻ അടൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷാജഹാന്റെ കഴുത്തിനും ശരീരത്തിലും പാടുകൾ കണ്ട് സംശയം തോന്നിയ ബന്ധുക്കൾ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. പിടിവലിക്കൊടുവിൽ അബദ്ധത്തിൽ കഴുത്തിൽ ഷാൾ മുറുകുകയായിരുന്നു എന്നാണ് ചോദ്യംചെയ്യലിൽ നിസ പൊലീസിനോട് പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു