പ്രതീകാത്മക ചിത്രം 
Kerala

ഭർത്താവ് മറ്റൊരു സ്‌ത്രീക്കൊപ്പം ഭാര്യയുടെ സ്കൂട്ടറിൽ, റോഡ് കാമറയിൽ കുടുങ്ങിയതിന് പിന്നാലെ കുടുംബകലഹം; അറസ്റ്റ്

മോട്ടോർ വാഹന വകുപ്പ് അയച്ച ചിത്രത്തിന്റെ പേരിൽ കുടുംബ കലഹം 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു റോഡ് കാമറയിൽ പതിഞ്ഞതിന് പിന്നാലെ കുടുംബ കലഹം.
ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്‌തതിന് ആർസി ഓണറായ ഭാര്യയ്‌ക്ക് മോട്ടോർ വാഹന വകുപ്പ് കാമറയിൽ പതിഞ്ഞ ചിത്രം അയച്ചു നൽകിയതാണ് പൊല്ലാപ്പായത്.

സ്കൂട്ടറിൽ ഉണ്ടായിരുന്ന യുവതി ആരാണെന്ന് ചോദിച്ച് ഭാര്യ ഭർത്താവുമായി വഴക്കിട്ടു. വഴിയാത്രക്കാരിയാണെന്ന് പറഞ്ഞിട്ടും ഭാര്യ അം​ഗീകരിച്ചില്ല.  ഒടുവിൽ തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും ഭർത്താവ് മർ​ദിച്ചെന്ന് കാട്ടി ഭാര്യ കരമന പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്‌തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന