പ്രയാ​ഗ മാർട്ടിൻ ഇൻസ്റ്റ​ഗ്രാം
Kerala

'ഓം പ്രകാശിനെ കണ്ടതായി ഓര്‍മയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍': പ്രയാഗ മാര്‍ട്ടിന്‍

ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍ എന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് ഞാന്‍ ഓം പ്രകാശ് ആരാണ് എന്ന് അറിയുന്നത്. നമ്മള്‍ പല സ്ഥലത്ത് പോകുന്ന ആളുകളാണ്. പലരേയും കാണുകയും സോഷ്യലൈസ് ചെയ്യുകയും ചെയ്യും. ജീവിതത്തിന്റെ ഭാഗമാണ് ഇത്. ഇവിടെ ക്രിമിനല്‍സ് ഉണ്ടോ എന്ന് ചോദിച്ചിട്ട് ഒരു സ്ഥലത്ത് കയറാനാവില്ല. പ്രത്യേകിച്ച് 20 പേരോളം അവിടെയുള്ളപ്പോള്‍..- പ്രയാഗ പറഞ്ഞു.

അവിടെ പാര്‍ട്ടി ഒന്നും ഉണ്ടായിരുന്നില്ലെന്നും. ഒരു ഒത്തുകൂടല്‍ മാത്രമായിരുന്നെന്നും താരം വ്യക്തമാക്കി. ഞാന്‍ എന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളെ കാണുന്നതിനാണ് പോയത്. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ഈ പറയുന്ന ആള്‍ അവിടെ ഉണ്ടായെന്നാണ് പറയപ്പെടുന്നത്. ഞാന്‍ അദ്ദേഹത്തെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. കണ്ടതായി ഓര്‍മയില്ല - പ്രയാഗ പറഞ്ഞു.

ബിനു ജോസഫിനെ പരിചയമുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. പൊലീസുകാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. മാധ്യമങ്ങളോട് എല്ലാ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതില്ല എന്നായിരുന്നു നടിയുടെ മറുപടി. തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകളെല്ലാം കാണുന്നുണ്ട്. അതിനെക്കുറിച്ചെല്ലാം പൊലീസ് ചോദിച്ചെന്നും കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT