ഇടുക്കി ഡാം, ഫയല്‍ 
Kerala

ഇടുക്കി ഡാമിലേക്ക് ശക്തമായ നീരൊഴുക്ക്; ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

ഇടുക്കി ജലസംഭരണിയില്‍ ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന:  ഇടുക്കി ജലസംഭരണിയില്‍ ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്. ബുധനാഴ്ച 2371.22 അടിയാണ് ജലനിരപ്പ്. 2372.58 അടിയില്‍ എത്തുമ്പോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക. 

മുന്‍വര്‍ഷം ഇതേസമയം 2333.62 അടിയായിരുന്നു ജലനിരപ്പ്. 37.6 അടിയുടെ വര്‍ധന. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2378.58 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും.

2379.58 അടി എത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.  ജലനിരപ്പ് ഉയരാതിരിക്കാന്‍ മൂലമറ്റത്ത് ഉല്‍പ്പാദനം ഉയര്‍ത്തി. 16.698 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദനം. വൈദ്യുതി നിലയത്തിന്റെ പരമാവധി ഉല്‍പ്പാദനശേഷി 18 ദശലക്ഷം യൂണിറ്റാണ്. പദ്ധതിപ്രദേശത്ത് 20.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 17.630 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം അണക്കെട്ടിലേക്ക് ഒഴുകി എത്തിയപ്പോള്‍ വൈദ്യുതി ഉല്‍പ്പാദനശേഷം പുറന്തള്ളുന്നത് 11.2639  മില്യണ്‍ ക്യുബിക് മീറ്ററാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക