കെ സുധാകരന്‍ ഫയല്‍
Kerala

'അന്തസ്സും അഭിമാനവും കളഞ്ഞ് എന്തിന് പിണറായിയുടേയും കിങ്കരന്മാരുടേയും കീഴില്‍ ശ്വാസം മുട്ടണം?'; സിപിഐയെ സ്വാ​ഗതം ചെയ്ത് കെ സുധാകരന്‍

'യുഡിഎഫിലേക്ക് സിപിഐ തെറ്റു തിരുത്തി വരുന്നുണ്ടെങ്കില്‍ പരിഗണിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐ തെറ്റു തിരുത്തി വന്നാല്‍ യുഡിഎഫില്‍ എടുക്കുന്നത് പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിമകളായി ഇടതുമുന്നണിയില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണം. എന്തിനാണ് അഭിമാനവും അന്തസ്സും കളഞ്ഞുകുളിച്ച് അടിമകളെപ്പോലെ, സിപിഎമ്മിന്റെയും പിണറായി വിജയന്റെ കിങ്കരന്മാരുടേയും കീഴില്‍ എന്തിന് ശ്വാസം മുട്ടണമെന്ന് കെ സുധാകരന്‍ ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ രാഷ്ട്രീയ മണ്ഡലങ്ങള്‍ വേറേയില്ലേ. എന്തുകൊണ്ട് സിപിഐക്ക് സ്വതന്ത്രമായി നിന്നുകൂടാ. സിപിഐ പറയുന്നതല്ലാതെ, പ്രവര്‍ത്തന രംഗത്ത് എന്തുകൊണ്ടാണ് നില്‍ക്കാന്‍ ധൈര്യം കാണിക്കാത്തത്. അവര്‍ക്കും ചില ആശങ്കകള്‍ ഉണ്ടെന്ന് ഇപ്പോള്‍ തനിക്ക് തോന്നുന്നു. യുഡിഎഫിലേക്ക് സിപിഐ തെറ്റു തിരുത്തി വരുന്നുണ്ടെങ്കില്‍ ഞങ്ങള്‍ പരിഗണിക്കും. കെ സുധാകരന്‍ പറഞ്ഞു.

തിരുത്താന്‍ സിപിഐ തയ്യാറാണെങ്കില്‍, അവരെ യുഡിഎഫിലേക്ക് എടുക്കുന്നത് പാര്‍ട്ടി അടിയന്തരമായി ചര്‍ച്ച ചെയ്യും. രാഹുല്‍ഗാന്ധിയെക്കുറിച്ചൊക്കെ അവര്‍ പറഞ്ഞത് മനസ്സിന്റെയകത്ത് കത്തിജ്വലിക്കുന്നുണ്ട്. അതൊക്കെ തിരുത്തിയിട്ട് വരട്ടെ. അപ്പോള്‍ നമുക്ക് ാലോചിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. പി വി അന്‍വര്‍- പിറണായി വിജയന്‍ ആരോപണ പ്രത്യാരോപണ വിവാദങ്ങള്‍ക്കിടെയാണ് സിപിഐയെ ക്ഷണിച്ച് കെ സുധാകരന്‍ രംഗത്തു വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക