മുൻ ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മണ / ഫയൽ 
Kerala

മോന്‍സന്‍ കേസില്‍ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക്; ഐജിയും മുന്‍ ഡിഐജിയും പ്രതികള്‍

മോന്‍സന്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍. ഐജി ജി ലക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവര്‍ക്കുമെതിരെയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. 

മോന്‍സനുമായി ബന്ധപ്പെട്ട് ലക്ഷ്മണയ്ക്കും സുരേന്ദ്രനുമെതിരെ മുമ്പുതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോന്‍സനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഐജി ലക്ഷ്മണ, ചേര്‍ത്തലയില്‍ മോന്‍സന്റെ വീട്ടില്‍ നടന്ന മകന്റെ വിവാഹ ചടങ്ങില്‍ അടക്കം പങ്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 


മോന്‍സന്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം എന്നിവര്‍ മോന്‍സന്റെ പുരാവസ്തുശേഖരം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT