അറസ്റ്റിലായ ഷംസീറും പ്രില്‍ജയും 
Kerala

ലഹരി വാങ്ങുന്നവര്‍ക്കിടയില്‍ 'ഇക്കയും അമ്മുവും'; എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയില്‍

തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. ഉപയോക്താക്കള്‍ക്കിടയില്‍ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശിനി പ്രില്‍ജ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് 13.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പ്രില്‍ജയുമൊന്നിച്ച് ബംഗളൂരുവില്‍ നിന്നാണ് ഷംസീര്‍ ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്. ആവശ്യപ്പെടുന്ന അളവുകളില്‍ പ്രത്യേകം കവറുകളില്‍ മയക്കുമരുന്ന് സംഘം എത്തിച്ചു കൊടുത്തിരുന്നു. ഇവരുടെ ഉപയോക്താക്കളില്‍ ഏറെയും സ്ത്രീകളും വിദ്യാര്‍ഥികളുമാണെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സേതുരാമന്‍ ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശശിധരന്‍ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം നാര്‍കോടിക് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അബ്ദുല്‍ സലാമിന്റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര പൊലീസും യോദ്ധാവ് സ്‌ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന