കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനക്കേസില് മുസ്ലിം ലീഗ് എംഎല്എ കെ എം ഷാജിക്കെതിരെ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലന്സ് കോടതി ജഡ്ജി കെ വി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴിക്കോട് വിജിലന്സ് എസ് പിയോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്ദേശം. സാമൂഹക പ്രവര്ത്തകനായ അഡ്വ. എം ആര് ഹരീഷിന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്.
കോഴിക്കോട്ടെ ഷാജിയുടെ വീട് നിര്മ്മാണവുമായി ബന്ധപ്പെട്ടാണ് പരാതി. 1,62,60,000 രൂപയാണ് ഷാജിയുടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്.
ഇത്രയും വലിയ സ്വത്ത് ഷാജി എങ്ങനെ സമ്പാദിച്ചു എന്നാണ് അന്വേഷിക്കുന്നത്. ഔദ്യോഗിക പദവി ഉപയോഗിച്ച് വിദേശത്ത് നിന്നടക്കം വന്തോതില് പണം കൈപ്പറ്റിയെന്നും, ഇതിനായി പലതവണ വിദേശ യാത്ര നടത്തിയതായും പരാതിയില് ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates