ഐ എം വിജയന്റെ മകന്‍ ആരോമല്‍ തൃശൂരില്‍ വിവാഹിതനായി 
Kerala

ഐ എം വിജയന്റെ മകന്‍ ആരോമല്‍ വിവാഹിതനായി, ആശംസകളുമായി സുരേഷ് ഗോപിയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പത്മശ്രീ ഐ എം വിജയന്റെ മകന്‍ ആരോമല്‍ തൃശൂരില്‍ വിവാഹിതനായി. വധുവായ റോമി വിക്ടോറിയ ഹെബര്‍ ഇന്‍ഡിഗോയുടെ മുന്‍ ജീവനക്കാരിയാണ്. ഈസ്റ്റ് ബംഗാള്‍ എഫ്.സി.യുടെ ഫുട്ബോള്‍ വിഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനാണ് ആരോമല്‍ വിജയന്‍.

മുംബൈയില്‍ നിന്ന് പ്രൊഫഷണല്‍ വിഡിയോ പെര്‍ഫോമന്‍സ് അനാലിസിസ് കോഴ്സ് പൂര്‍ത്തിയാക്കിയ ആരോമല്‍ നിലവില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയുടെ ഫുട്‌ബോള്‍ വിഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനായാണ് പ്രവര്‍ത്തിക്കുന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടന്‍ ദിലീപും വിനായകനും അടക്കം സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി. തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.

I.M. Vijayan's son Aromal gets married

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോടികള്‍ വിലയുള്ള ഉപകരണങ്ങള്‍ എന്തിന് വാങ്ങിക്കൂട്ടി?; ആരോഗ്യവകുപ്പില്‍ പത്തുവര്‍ഷത്തെ പര്‍ച്ചേസുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

'മോളിവുഡ് ടൈംസി'ന് വേണ്ടി 6 കിലോ കുറച്ചു; വണ്ണം കൂട്ടാന്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടുണ്ട്: ഗോപിക രമേശ്

ദിവസവും 126 രൂപ നീക്കിവെയ്ക്കാമോ?, ഒരു കോടി രൂപ സമ്പാദിക്കാം; പിപിഎഫില്‍ പ്രായം നോക്കി ഇങ്ങനെ നിക്ഷേപിക്കുക!

'അപ്പോ 'എഐ' ആയിരുന്നില്ലല്ലേ!'; നായികയ്‌ക്കൊപ്പം കാമറയും വെള്ളത്തിലേക്ക് ചാടി; 'ധൂമകേതു' പോസ്റ്ററിന് പിന്നില്‍, വിഡിയോ

'തുടയില്‍ സിഗരറ്റുകൊണ്ട് പൊള്ളിച്ചു, കരണത്ത് അടിച്ചു'; കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി