പ്രതീകാത്മക ചിത്രം 
Kerala

ബഹുമാനിച്ചില്ലെന്ന് ആരോപണം, പൈസ എറിഞ്ഞ് കൊടുത്തത് ചോദ്യം ചെയ്തു; ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പു ജീവനക്കാരന് ക്രൂരമര്‍ദനം

കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പുജീവനക്കാരന് ക്രൂരമര്‍ദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്. 

വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവാണ് മർദിച്ചത്. പെട്രോള്‍ അടിക്കാനെത്തിയപ്പോള്‍ പെട്രോള്‍ ടാങ്കിന്റെ  അടപ്പ് അതിനോട് ചേര്‍ന്ന് തന്നെയാണ് വെച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോള്‍ അടിക്കാനെത്തിയ ആള്‍ പ്രകോപിതനായത്. തുടര്‍ന്ന് ഇയാള്‍ പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാള്‍ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നല്‍കി. പിന്നീട് തിരികെയെത്തി ഫോണ്‍ നമ്പറും അഡ്രസും ചോദിച്ചു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും തിരികെയെത്തി സിദ്ദിഖിനെ മര്‍ദിക്കുകയുമായിരുന്നു. ഏഴുതവണ തന്നെ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്. 

സിദ്ദിഖിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിദ്ദിഖിനെ ഇയാള്‍ മര്‍ദിക്കുമ്പോള്‍ സിദ്ദിഖ് മറിഞ്ഞുവീഴുന്നതും ചുറ്റുമുളളവര്‍ പിടിച്ചുമാറ്റാന്‍ പോലും തയ്യാറാകാതെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെയാണ് സമീപത്തെ ചെറുപ്പക്കാര്‍ വിവരമറിയുന്നതും സിദ്ദിഖിനെ കൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!