in thrissur python swallowed cat സ്ക്രീൻഷോട്ട്
Kerala

വീട്ടുമുറ്റത്ത് നിന്ന പൂച്ചയെ മലമ്പാമ്പ് വിഴുങ്ങി; പാമ്പ് പിടിത്തക്കാര്‍ കയ്യോടെ പിടികൂടി- വിഡിയോ

വീട്ടുമുറ്റത്ത് പൂച്ചയെ വിഴുങ്ങിയ മലമ്പാമ്പിനെ കയ്യോടെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വീട്ടുമുറ്റത്ത് പൂച്ചയെ വിഴുങ്ങിയ മലമ്പാമ്പിനെ കയ്യോടെ പിടികൂടി. തൃശൂര്‍ നാലാംകല്ല് അഴിയത്ത് മുജീബിന്റെ വീട്ടിലെ വളര്‍ത്തു പൂച്ചയെയാണ് ഭീമന്‍ മലമ്പാമ്പ് അകത്താക്കിയത്.

മയിലുകള്‍ കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് വീടിനുമുന്നില്‍ ഇരയെ അകത്താക്കിയ നിലയില്‍ മലമ്പാമ്പിനെ കണ്ടത്. ഉടന്‍തന്നെ വിവരം എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരായ വീരാന്‍കുട്ടി പള്ളിപ്പറമ്പിലും സഹായി ഹംസകുട്ടിയും എത്തി പാമ്പിനെ പിടികൂടി.

കഴിഞ്ഞദിവസം മാപ്രാണത്ത് കുറുനരിയെ വിഴുങ്ങിയ പെരുമ്പാമ്പിനേയും വനം അധികൃതര്‍ പിടികൂടിയിരുന്നു. വനമേഖലയില്‍ മനുഷ്യവാസമുള്ളിടത്തേക്ക് മലമ്പാമ്പുകള്‍ എത്തുന്നത് സാധരണമാവുകയാണ്.

in thrissur python that swallowed a cat in the backyard was caught

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT