പ്രകാശൻ മാസ്റ്റർ, മന്ത്രി ഇപി ജയരാജൻ / ഫയൽ ചിത്രം 
Kerala

വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി ; പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനെന്ന് സിപിഎം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറ്റമെന്നാണ് സിപിഎം വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. സിപിഎം നേതാവ് കൂടിയായ എം പ്രകാശന്‍ മാസ്റ്ററെയാണ് മാറ്റിയത്. മന്ത്രിയും പ്രകാശന്‍ മാസ്റ്ററുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെയാണ് മാറ്റം.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറ്റമെന്നാണ് സിപിഎം വിശദീകരണം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റിയത്. 

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു എന്നും സിപിഎം വിശദീകരിക്കുന്നു. അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിന്നും പ്രകാശന്‍ മാസ്റ്റര്‍ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !