പിവി അൻവർ എക്സ്
Kerala

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ വിവരങ്ങൾ പിവി അൻവറിനു ചോർത്തി; ഡിവൈഎസ്പിക്ക് സസ്പെൻഷൻ

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനു വിവരം ചോർത്തി നൽകിയെന്നു ആരോപിച്ച് ഡിവൈഎസ്പി എംഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട ആന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ ചോർത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോ​ഗസ്ഥർ അട്ടിമറിച്ചുവെന്നു അൻവർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യ റിപ്പോർട്ടിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോ​ഗസ്ഥർക്കു ബിജെപി ബന്ധമുണ്ടെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും അൻവർ ആരോപിച്ചു.

പിന്നാലെയാണ് ക്രൈംബ്രാഞ്ച് നൽകിയ രഹസ്യ റിപ്പോർട്ട് അൻവറിനു ലഭിച്ചതിനെക്കുറിച്ചു ഇന്റലജൻസ് വിഭാ​ഗം അന്വേഷിച്ചത്. ക്രൈംബ്രാഞ്ചിൽ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്ന എംഐ ഷാജിയാണു വിവരങ്ങൾ ചോർത്തിയതെന്നു കണ്ടെത്തി. അൻവറുമായി ഷാജി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നേരിൽ കണ്ടുവെന്നും ഇന്റലിജൻസ് ഡിജിപിക്കു റിപ്പോർട്ടു നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തു കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തെ കാസർക്കോട്ടേയ്ക്കു മാറ്റിയിരുന്നു.

മദ്യപിച്ചു വാഹനം ഓടിച്ച സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി അനിൽകുമാറിനേയും സസ്പെൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT