പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം 
Kerala

സെല്ലിനുള്ളില്‍ അബോധാവസ്ഥയില്‍; പാത്രം കൊണ്ട് തലയ്ക്കടിച്ചു, സ്മിതയുടേത് കൊലപാതകം

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം ശൂരനാട് സ്വദേശി സ്മിത കുമാരിയുടെ (42) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം ശൂരനാട് സ്വദേശി സ്മിത കുമാരിയുടെ (42) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ആശുപത്രിയില്‍ അന്തേവാസിയായിരുന്ന കൊല്ലം കന്നിമേല്‍ചേരി സ്വദേശി സജ്‌ന മേരി (29) പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

2022 നവംബര്‍ 29നാണ് സ്മിത കൊല്ലപ്പെട്ടത്. സെല്ലിനുള്ളില്‍ കഴിഞ്ഞിരുന്ന സ്മിതയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനു മുന്‍പുതന്നെ മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കു ക്ഷതമേറ്റതായി പറയുന്നു. കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ കൊലപാതകമാണന്ന് പറയുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി