അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ 
Kerala

കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓടില്ല, യാത്രാ ദുരിതം വര്‍ധിക്കും

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇന്ന് മുതല്‍ നിര്‍ത്തിവയ്ക്കുന്നു. ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന സമിതിയുടെതാണ് തീരുമാനം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കേരളത്തില്‍ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വൈകുന്നേരം ആറു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും എന്നാണ് അറിയിപ്പ്.

ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.ജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവര്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി ഈടാക്കല്‍, കനത്ത പിഴ ചുമത്തല്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നീ നടപടികള്‍ പതിവാണെന്നും ഇവര്‍ പറയുന്നു. പ്രതിഷേധമായല്ല സര്‍വീസുകള്‍ നിര്‍ത്തുന്നത്. വാഹന ഉടമകള്‍, ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടിയെന്നും സംഘടനാ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തുന്ന സാഹചര്യം ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും ഉള്‍പ്പെടെയുള്ള യാത്രികരെ വലിയ ദുരിതത്തിലാക്കും.

Inter-state services of private buses from Kerala will be suspended from today. The decision was taken by the Kerala State Committee of the Luxury Bus Owners Association.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടിവെള്ള ടാങ്ക് തകര്‍ച്ച, തൃപ്പൂണിത്തുറയിലും, പേട്ടയിലും വെള്ളം മുടങ്ങും; പകരം സംവിധാനം ഒരുക്കുന്നതായി ജില്ലാ കലക്ടര്‍, നഷ്ടപരിഹാരം നല്‍കും

'അടുത്തത് ഒരു വലിയ മലയാള സിനിമയായിരിക്കും; അതിന്റെ ബാക്കിയാണ് ഈ താടിയും മുടിയുമൊക്കെ'

വട്ടംകറക്കുന്ന കാപ്ച ചോദ്യങ്ങളുടെ എണ്ണം കുറച്ചു; കൂട്ടത്തോല്‍വിയെ തുടര്‍ന്ന് ലേണേഴ്‌സ് പരീക്ഷയില്‍ മാറ്റം

അപകട സാധ്യതയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക; ഈ നക്ഷത്രക്കാര്‍ക്ക് നഷ്ടപ്പെട്ട വസ്തു തിരിച്ചു കിട്ടും

ഇടുക്കിയില്‍ നിന്ന് വൈദ്യുതി ഒരു മാസത്തോളം നിലയ്ക്കും; 24 കോടി യൂണിറ്റിന്റെ കുറവ്

SCROLL FOR NEXT