റിമ കല്ലിങ്കല്‍ - ആഷിഖ് അബു ഫെയ്‌സ്ബുക്ക്‌
Kerala

ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.

നടി റീമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു എന്നിവര്‍ക്കെതിരെ ഗായിക സുചിത്രയാണ് ഗുരുതരമായ ലഹരിപ്പാര്‍ട്ടി ആരോപണം ഉന്നയിച്ചത്. റീമയും ആഷിക്കും നടത്തിയ പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായും സുചിത്ര ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അവരുടെ പാര്‍ട്ടികളില്‍ നല്‍കുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോടു പറഞ്ഞിരുന്നെന്നും സുചിത്ര ആരോപിച്ചു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT