ഇരിങ്ങാലക്കുടയിൽ നിയന്ത്രണം വിട്ട ബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറുന്ന ദൃശ്യം (Irinjalakuda accident)  സ്ക്രീൻ‌ഷോട്ട്
Kerala

തൃശൂരിൽ ബസ് നിയന്ത്രണം വിട്ടു പാഞ്ഞുകയറി; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്- വിഡിയോ

ഇരിങ്ങാലക്കുട ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുട ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ ഇറങ്ങിയോടി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന അല്‍അസ ബസാണ് നിയന്ത്രണം വിട്ടു പാഞ്ഞുകയറിയത്. സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. അപകടത്തിന്റെയും സംഭവം നടന്ന ഉടന്‍ തന്നെ ജീവനക്കാര്‍ ഇറങ്ങിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

bus accident at irinjalakuda

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു