വ്യാഴാഴ്ച രാവിലെ 10നും 10.40നും ഇടയിലാണ് തൃക്കൊടിയേറ്റ്. 
Kerala

ഒരു മാസം നീണ്ട ഉത്സവം; ഇരുമ്പില്‍ പുളിയിന്‍കീഴ് ദദ്രകാളി ക്ഷേത്രത്തില്‍ കാളിയൂട്ട് പറണേറ്റ് ഉത്സവം ബുധനാഴ്ച മുതല്‍, മീനഭരണി നേര്‍ച്ചതൂക്കം

നെയ്യാറ്റിന്‍കര ഇരുമ്പില്‍ പുളിയിന്‍കീഴ് ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ കാളിയൂട്ട് പറണേറ്റ് മഹോത്സവവും മീനഭരണി നേര്‍ച്ചതൂക്ക മഹോത്സവവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 22 വരെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഇരുമ്പില്‍ പുളിയിന്‍കീഴ് ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ കാളിയൂട്ട് പറണേറ്റ് മഹോത്സവവും മീനഭരണി നേര്‍ച്ചതൂക്ക മഹോത്സവവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 22 വരെ. വ്യാഴാഴ്ച രാവിലെ 10നും 10.40നും ഇടയിലാണ് തൃക്കൊടിയേറ്റ്.

ബുധനാഴ്ച രാവിലെ 8നും 8.30നും ഇടയില്‍ പറണേറ്റിന് വേണ്ടി ദേവീവിഗ്രഹം ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നു. വ്യാഴാഴ്ച രാവിലെ 7നും 7.30നും ഇടയില്‍ ദേവീവിഗ്രഹം അണിയറപ്പുരയില്‍ എഴുന്നള്ളിച്ച് ഇരുത്തിയതിന് ശേഷമാണ് തൃക്കൊടിയേറ്റ്. മാര്‍ച്ച് 11ന് പറണിന് വേണ്ടി തെങ്ങ് മുറിക്കല്‍ ചടങ്ങ്. മാര്‍ച്ച് 15 ഞായറാഴ്ച നേര്‍ച്ചതൂക്കത്തിന് നൊയ്മ്പ് നിറുത്തല്‍. മാര്‍ച്ച് 18 ബുധനാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടുകൂടി ദേവീവിഗ്രഹം പറണേറ്റുന്നതും മാര്‍ച്ച് 19 വ്യാഴാഴ്ച രാവിലെ നിലത്തില്‍പോരും ദാരിക നിഗ്രഹവും തുടര്‍ന്ന് ദിക്കുബലിയും നടക്കും.

മാര്‍ച്ച് 20ന് രാത്രി 10നാണ് പ്രധാന എഴുന്നള്ളിപ്പ്. മാര്‍ച്ച് 22 ഞായറാഴ്ച മീനഭരണി ദിവസം നേര്‍ച്ചപ്പൊങ്കാലയും നേര്‍ച്ചതൂക്കവും തുടര്‍ന്ന് വില്ലിന്‍മൂട്ടില്‍ ഗുരുസിയോട് കൂടി ഉത്സവം സമാപിക്കുന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Irumpil puliyankeezhu Sree Bhadrakali Devi Temple festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT