പ്രതീകാത്മക ചിത്രം  ഫയൽ
Kerala

മഴയും കാറ്റും വരുന്നുണ്ടോ?; മുന്നറിയിപ്പ് തത്സമയം ഫോണില്‍ അറിയാം

ഫോണിലോ ടാബിലോ കമ്പ്യൂട്ടറിലോ ഗൂഗിള്‍ ആപ് തുറക്കുമ്പോഴും സന്ദേശം ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇനി പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ ഫോണിലൂടെ തത്സമയം അറിയാം. കനത്ത മഴയും കാറ്റും പേമാരിയും പോലുള്ള ദുരന്തസാധ്യതാ മുന്നറിയിപ്പുകള്‍ പ്രാദേശികമായി എസ്എംഎസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ് പോര്‍ട്ടല്‍ തുടങ്ങിയ വഴിയെല്ലാം ആ ലൊക്കേഷനിലുള്ളവര്‍ക്കു തത്സമയം ലഭിക്കുന്ന സംവിധാനം കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ നഗരങ്ങളിലെ പ്രത്യേക മേഖലയില്‍ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പുകള്‍ ആ പ്രദേശത്തുള്ള പരമാവധി ആളുകളെയും അറിയിക്കുന്ന സംവിധാനമാണ് യാഥാര്‍ത്ഥ്യമായത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നടപ്പാക്കുന്നത്.

മൊബൈല്‍ സേവനദാതാക്കളാണ് ഒരു പ്രത്യേക ലൊക്കേഷനിലുള്ള ഐപി അഡ്രസ്സുകളിലേക്ക് ഈ സന്ദേശങ്ങള്‍ എത്തിക്കാനുള്ള വിവരങ്ങള്‍ കൈമാറുക. ഫോണിലോ ടാബിലോ കമ്പ്യൂട്ടറിലോ ഗൂഗിള്‍ ആപ് തുറക്കുമ്പോഴും സന്ദേശം ലഭിക്കും. മൂന്ന് മാസത്തിനകം സ്മാര്‍ട്ട് ടിവിയിലും സന്ദേശങ്ങള്‍ എത്തിക്കാനുള്ള സംവിധാനം നിലവില്‍ വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT