സക്കറിയ  ചിത്രം: ബി പി ദീപു/ ന്യൂ ഇന്ത്യൻ എക്സ്പ്രസ്
Kerala

കേരളത്തില്‍ ബിജെപി ഭരണം വരുമോ?; സിപിഎം പിന്തുടരുന്നത് 'വൈറ്റ് കോളര്‍' രാഷ്ട്രീയം; തുറന്നു പറഞ്ഞ് സക്കറിയ

സിപിഎം ഇപ്പോള്‍ അപ്പര്‍ മിഡില്‍ ക്ലാസിന്റെയും മധ്യവര്‍ഗത്തിന്റെയും പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്ന് സക്കറിയ അഭിപ്രായപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കേരളം ബിജെപി ഭരിക്കുമോയെന്നത്, സംസ്ഥാനത്തെ വലിയ പാര്‍ട്ടിയായ സിപിഎമ്മില്‍ എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. സിപിഎം കേരളത്തില്‍ ഹിന്ദുക്കള്‍ വളരെയധികമുള്ള പാര്‍ട്ടിയാണ് . സിപിഎം പിരിച്ചുവിടപ്പെടുകയോ തകരുകയോ ചെയ്താല്‍, അവരുടെ വോട്ട് ബാങ്ക് വലിയ തോതില്‍ ചിതറിപ്പോകാന്‍ സാധ്യതയുണ്ട്. സക്കറിയ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് അവര്‍ക്ക് അഭയസ്ഥാനമല്ല. പിന്നെ അവര്‍ എങ്ങോട്ട് പോകും? സമാനമായ മറ്റൊരു 'ഹിന്ദു പാര്‍ട്ടി' ആയിരിക്കും അവരുടെ സ്വാഭാവിക ആശ്രയം. എന്നാല്‍ സിപിഎം തകരില്ലെന്നും, തിരിച്ചു വരവ് നടത്തിയേക്കാമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സക്കറിയ പറഞ്ഞു. സിപിഎം ഇപ്പോള്‍ വര്‍ഗ രാഷ്ട്രീയം പിന്തുടരുന്നില്ല. സെക്രട്ടേറിയറ്റ്-ഉദ്യോഗസ്ഥ രാഷ്ട്രീയമാണ് അഥവാ 'വൈറ്റ് കോളര്‍' രാഷ്ട്രീയമാണ് സിപിഎം ഇപ്പോള്‍ പിന്തുടരുന്നതെന്ന് സക്കറിയ കൂട്ടിച്ചേര്‍ത്തു.

സിപിഎം ഇപ്പോള്‍ നേതൃതലത്തില്‍, 'ഇദ്ദേഹം നല്ലൊരു മനുഷ്യനാണ്' എന്ന് ജനങ്ങള്‍ പറയുന്ന ഒരാളെ കൊണ്ടുവരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആരാണെന്നോ, എന്താണ് കമ്യൂണിസം എന്നോ, എന്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നോ ഉള്ള ബോധം അവര്‍ക്ക് നഷ്ടപ്പെട്ടു. അവര്‍ ഇപ്പോള്‍ അപ്പര്‍ മിഡില്‍ ക്ലാസിന്റെയും മധ്യവര്‍ഗത്തിന്റെയും പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്ന് സക്കറിയ അഭിപ്രായപ്പെട്ടു.

നേതാക്കളുടെ അഹങ്കാരമാണ് സിപിഎം നേരിടുന്ന മറ്റൊരു വിഷയം. ഇത് ഒരാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല; സംഘടനയിലുടനീളം അത് വ്യാപിച്ചുകിടക്കുന്നു. അഴിമതിയാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. രാഷ്ട്രീയത്തില്‍ അഴിമതി ഉണ്ടാകും എന്നുറപ്പാണ്. എന്നാല്‍ അതിനെ എങ്ങനെ നിയന്ത്രണവിധേയമായി നിര്‍ത്താം എന്ന് അറിഞ്ഞിരിക്കണം. സക്കറിയ ചൂണ്ടിക്കാട്ടി.

Is Keralam ruled by the BJP possible?, Paul Zacharia openly states his stance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെള്ളി വെളിച്ചം', ചരിത്രമെഴുതി മലയാളി ഷൂട്ടിങ് താരം വി​ദർശ വിനോദ്! ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ

'സ്മൃതി മന്ധാന'!!! വനിതാ ടി20 റൺവേട്ടയിൽ ഇനി ഒറ്റപ്പേര്! ഏഷ്യന്‍ ഗെയിംസ് സെമിയില്‍ മിന്നല്‍ തുടക്കമിട്ട് ഇന്ത്യ

അകത്തേത്തറ റെയിൽവേ മേൽപ്പാലം നിർമ്മാണം വേഗത്തിലാക്കാൻ നിർദേശം: പ്രവൃത്തികൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കണം

പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ

'പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ പരിഹസിക്കുന്നത് ?'; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ