Kerala

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? 16 മുതല്‍ പരിശോധിക്കാം, തിരുത്താനും അവസരം

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? 16 മുതല്‍ പരിശോധിക്കാം, തിരുത്താനും അവസരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക  16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാവരും അര്‍ഹരായിരിക്കും. 

കരട് വോട്ടര്‍ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികള്‍ അറിയിക്കാനും ഡിസംബര്‍ 15വരെ സമയമുണ്ട്. ഇതിനായി മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. 

വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നല്‍കിയിരുന്നു. കരടു വോട്ടര്‍ പട്ടിക www.nvsp.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ