E20 Petrol AI Image
Kerala

എഥനോള്‍ അളവില്‍ കൂടുതലുണ്ടോ?; സംസ്ഥാനത്ത് ഇന്ന് പമ്പുകളില്‍ മിന്നല്‍ പരിശോധന

ഉത്തരമലബാര്‍, മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ തിരിച്ചാകും പരിശോധന നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: അനുവദനീയ അളവില്‍ക്കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കുന്നുണ്ടോയെന്നതില്‍ കേരളത്തില്‍ ഇന്ന് പരിശോധന നടക്കും. ഉത്തരമലബാര്‍, മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ തിരിച്ചാകും പരിശോധന. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.

ഒരു പമ്പില്‍നിന്ന് ആറു സാംപിള്‍ ശേഖരിക്കും. ടാങ്കറുകളിലും പരിശോധിക്കും. സംസ്ഥാന ഫൊറന്‍സിക് ലാബിലായിരിക്കും പരിശോധന നടത്തുക. ഒപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നല്‍കും. എഥനോള്‍ അളവ് നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. അളവ് കൂടുതലുണ്ടെന്നു കണ്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂരിലെ ചില പമ്പുകളില്‍നിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് മന്ത്രി അനൂപ് ജേക്കബ് പരിശോധനയ്ക്ക് തീരുമാനമെടുത്തത്. വ്യാപകമായി വാഹനങ്ങള്‍ കേടാവുന്നുവെന്ന പരാതി കണക്കിലെടുത്താണ് തീരുമാനം. 31.2 ശതമാനത്തിലേറെ എഥനോള്‍ സാന്നിധ്യം കണ്ടെത്തിയെന്ന കര്‍ണാടക സര്‍ക്കാരിന്റെ പരിശോധനഫലം പൊതുമേഖലാ എണ്ണക്കമ്പനികള്‍ തള്ളിയിരുന്നു.

ഇ20

80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും കലര്‍ന്ന ഇന്ധനമാണ് ഇ20. എഥനോളിന്റെ ഊര്‍ജമൂല്യം പെട്രോളിനെക്കാള്‍ കുറവാണ്. ഇ20-യോ അതിനുമുകളിലോ ഉപയോഗിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഇന്ധനത്തില്‍നിന്ന് ലഭിക്കുന്ന ഊര്‍ജം കിട്ടില്ല. എഥനോളിന് ബാഷ്പീകരണത്തിനായി കൂടുതല്‍ താപം വേണം.

എഥനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പനചെയ്ത എന്‍ജിനുകളല്ലെങ്കില്‍ വാഹനങ്ങളുടെ ഫ്യുവല്‍ പമ്പ്, ഇന്‍ജക്ടര്‍, ഫ്യുവല്‍ പൈപ്പുകള്‍, സീലുകള്‍, ഗാസ്‌കറ്റുകള്‍ തുടങ്ങിയവയ്ക്ക് ഉയര്‍ന്ന എഥനോള്‍ സാന്ദ്രതയെ പ്രതിരോധിക്കാന്‍ കഴിയണമെന്നില്ല. ലോഹഭാഗങ്ങളും, റബ്ബര്‍, പ്ലാസ്റ്റിക് ഘടകങ്ങളും നശിച്ചേക്കാം.

Is there an excess of ethanol?; Inspection at pumps in the state today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Today's Rashi Phalam November 09| പ്രണയം വിവാഹത്തിൽ കലാശിക്കും, വിദേശത്തുള്ള മക്കളിൽ നിന്ന് സന്തോഷ വാർത്ത

ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചു; നാല് മരണം, 88 പേർക്ക് പരിക്ക്

'അയാളോട് മിണ്ടാൻ പോലും താത്പര്യമില്ല; വിടവാങ്ങൽ മത്സരവും വേണ്ട'! റൊണാൾഡോ

ഇൻസ്‌റ്റഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ 17കാരന് ക്രൂരമർദനം, സ്ത്രീ അറസ്റ്റിൽ

പാർക്കിങ് ലൈറ്റിനെച്ചൊല്ലി തർക്കം; കെഎസ്ആർടിസി ഡ്രൈവറെ താക്കോൽ കൊണ്ട് കുത്തി, മൂന്ന് പേർ അറസ്റ്റിൽ