ഫയല്‍ ചിത്രം 
Kerala

'ഇതിപ്പോള്‍ ചെന്നിത്തല കോണ്‍ഗ്രസില്‍ ചേരുന്നതു പോലെ' ; കോമഡി ടൈമെന്ന് വിജയരാഘവന്‍

 മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്ന് പറഞ്ഞ ആള്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരേണ്ടതുണ്ടോ ?

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കോണ്‍ഗ്രസ് എന്നു പറഞ്ഞു നടന്നവര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്ന കോമഡി ടൈമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സിനിമാ നടന്മാരായ രമേഷ് പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരളയാത്ര വേദിയിലെത്തിയതിനെ പരിഹസിച്ചാണ് വിജയരാഘവന്റെ പരാമര്‍ശം. 

ഇടവേള ബാബു കെഎസ് യു പ്രവര്‍ത്തകനായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടുണ്ട്.  മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്ന് പറഞ്ഞ ആള്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരേണ്ടതുണ്ടോ?. നേരത്തെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നവരാണ് ഇവരൊക്കെ. ഇവര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരേണ്ട കാര്യമുണ്ടോയെന്ന് വിജയരാഘവന്‍ ചോദിച്ചു. 

ഇതിപ്പോള്‍ ചെന്നിത്തല കോണ്‍ഗ്രസില്‍ ചേരുന്നതു പോലെയാണെന്നും വിജയരാഘവന്‍ പരിഹസിച്ചു. ഇതു കഴിയുമ്പോള്‍ കുറച്ചാളുകള്‍ കോണ്‍ഗ്രസില്‍ ചേരുന്നു. നേരത്തെ കോണ്‍ഗ്രസുകാരന്‍ ആയിരുന്നയാള്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്നു എന്നല്ലാതെ ഇതില്‍ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം