ജെ ചിഞ്ചുറാണി 
Kerala

'അറിഞ്ഞത് പത്രവാര്‍ത്തകളിലൂടെ; പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ പാടില്ലെന്ന് സിപിഐ മന്ത്രിമാര്‍ തീര്‍ത്തുപറഞ്ഞു'

യുഡിഎഫിലേക്ക് പോകേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം ഉണ്ടാകുമെന്നും അക്കാര്യം സംസ്ഥാന സെക്രട്ടറി അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ പാടില്ലെന്ന് സിപിഐ മന്ത്രിമാര്‍ തീര്‍ത്ത് പറഞ്ഞതാണ്. അത്തരമൊരു പദ്ധതിയില്‍ എങ്ങനെയാണ് ഒപ്പിട്ടതെന്നോ ആരാണ് ഒപ്പിട്ടതെന്നോ എന്ന് അറിയില്ല. പത്രവാര്‍ത്ത വരുമ്പോഴാണ് പിഎംശ്രീ എംഒയു ഒപ്പിട്ട കാര്യം സിപിഐ മന്ത്രിമാര്‍ അറിയുന്നത്. രണ്ടുതവണ വിയോജിപ്പ് അറിയിക്കുകയും ഇത് കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്ന് തീര്‍ത്ത് പറഞ്ഞതുമാണ്. ഈ പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മന്ത്രിസഭയില്‍ തുടരണമോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ 27ാം തീയതിയിലെ യോഗത്തില്‍ തീരുമാനമുണ്ടാകും. യുഡിഎഫിലേക്ക് പോകേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

J Chinchu Rani said that the signing of the PM-SHRI was not informed to the cabinet meeting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT