ജെയ്സണ്‍ പാനികുളങ്ങര 
Kerala

ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജെയ്‌സണ്‍ പാനികുളങ്ങര അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനും കാതികുടം സമര സമിതി നായകനുമായ ജെയ്സണ്‍ പാനികുളങ്ങര (66) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാടുകുറ്റി നിറ്റ ജലാറ്റിന്‍ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട ജനകീയ പോരാട്ടത്തിന് ജെയ്സണ്‍ നേതൃത്വം നല്‍കിയിരുന്നു. കാതികുടം സമരസമിതി രക്ഷാധികാരിയായിരുന്ന ജെയ്സണ്‍ സംസ്ഥാനത്തുടനീളമുള്ള പരിസ്ഥിതി സംരക്ഷണത്തിനും, മലിനീകരണ സ്രോതസ്സുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനും നിരവധി പോരാട്ടങ്ങള്‍ നടത്തിയിരുന്നു. സര്‍വ്വകലാശാല തല വോളിബോള്‍ താരവും, അങ്കമാലി സ്പോട്സ് അസോസിയേഷന്‍ ( എഎസ്എ) സ്ഥാപക അംഗവുമായിരുന്നു.

അങ്കമാലിയില്‍ ഈ വര്‍ഷം എഎസ്എ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറായിരുന്നു. എസ്എഫ്‌ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ആലുവ യുസി കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജ്യേഷ്ഠ സഹോദരനായ അഡ്വ. വിന്‍സന്റ് പാനികുളങ്ങരയോടൊപ്പം കോണ്‍ഗ്രസ് നേതൃനിരയിലെത്തിയെങ്കിലും എം.പി വീരേന്ദ്രകുമാറുമായി ബന്ധപ്പെട്ട് പരിസ്ഥിതി, സാഹിത്യ മേഖലയിലെ സൗഹൃദത്തിനും, ജനതാദള്‍ ( യു ) ജില്ല പ്രസിഡന്റ് പദവിയിലെത്തുന്നതിനും കാരണമായി. ജനതാദള്‍ ( യു ) രാഷ്ട്രീയ ജനതാദളില്‍ ലയിച്ചതോടെയാണ് ജെയ്‌സണ്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ സമിതി അംഗവുമായത്.

ഭാര്യ: പ്ലാക്കല്‍ കുടുംബാംഗം വത്സ. മക്കള്‍: ആര്യ ജയ്സണ്‍ (കാനഡ), അര്‍ജുന്‍ ജെയ്സണ്‍. മരുമക്കള്‍: ജോമോന്‍ ജോയ്ച്ചന്‍ (കാനഡ) നിയ ജോസഫ് (പ്രധാനമന്ത്രി ജന്‍ ഔഷധി ഫാര്‍മസി). സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30ന് പാറക്കടവ് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

RJD National Committee member and environmental activist Jason Panikulangara passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നയിക്കാന്‍ ചെന്നിത്തല; ബെന്നി ബഹനാന്‍ പ്രകടനപത്രിക ചെയര്‍മാന്‍

തിരുവല്ല സ്പാ ബലാത്സംഗം: ഒരു പ്രതി കൂടി അറസ്റ്റില്‍; കസ്റ്റഡിയിലായത് ട്രെയിന്‍ മാര്‍ഗം നാടുവിടാനുള്ള നീക്കത്തിനിടെ

ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍

ബംഗ്ലാദേശില്‍ ബിഎന്‍പിയുടെ ശക്തമായ തിരിച്ചുവരവ്; കേവല ഭൂരിപക്ഷവും കടന്ന് കുതിപ്പ്

ബന്ധങ്ങളിൽ വിശ്വാസം വർധിക്കും, നിക്ഷേപങ്ങളിൽ ലാഭം

SCROLL FOR NEXT