ജോൺ ബ്രിട്ടാസ് അമ്മയ്ക്കൊപ്പം/ ഫെയ്സ്ബുക്ക് 
Kerala

'അമ്മച്ചി ഇനി ഞങ്ങളുടെ കൂടെയില്ല'; ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്തരിച്ചു

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ജോൺ ബ്രിട്ടാസ് തന്നെയാണ് അമ്മയുടെ മരണവാർത്ത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാരം നാളെ നാലു മണിക്ക് പുലിക്കുരുമ്പയിൽ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ നടക്കും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ജോൺ ബ്രിട്ടാസ് തന്നെയാണ് അമ്മയുടെ മരണവാർത്ത പങ്കുവച്ചത്. 

'ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.'- ബ്രിട്ടാസ് കുറിച്ചു. 

നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ ) കുടുംബാംഗമാണ് അന്നമ്മ. പരേതനായ പൈലിയുടെ (പാപ്പച്ചൻ) ഭാര്യയാണ്. മക്കൾ: സണ്ണി, റീത്ത, എ.പി.സെബാസ്റ്റ്യൻ (മുൻ മെമ്പർ നടുവിൽ ഗ്രാമപഞ്ചായത്ത്) റെജി, മാത്യു, ജോൺ ബ്രിട്ടാസ് (രാജ്യസഭ‌ാ എംപി) ജിമ്മി. മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻതൊട്ടി), മിനി ചൂരക്കുന്നേൽ (പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

SCROLL FOR NEXT