Joseph Vazhackan 
Kerala

'കെപിസിസി പ്രസിഡന്റാവാന്‍ ഞാന്‍ യോഗ്യന്‍'; ഹൈക്കമാന്‍ഡിനെ കാണാന്‍ ജോസഫ് വാഴക്കന്‍ ഡല്‍ഹിയില്‍

അര്‍ഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാന്‍ ഒരു കാര്യം ചോദിക്കാറുള്ളൂ. അത് ആഗ്രഹിക്കാറുള്ളൂ. പൂര്‍ണമായും പാര്‍ട്ടിക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിയുന്ന ഒരുസമയമാണിത്. മറ്റ് ദൗത്യങ്ങളൊന്നുമില്ല' വാഴക്കന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ അര്‍ഹനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ഹൈക്കമാന്‍ഡ് നേതൃത്വത്തെ കാണുന്നതിനായി ഡല്‍ഹിയിലെത്തിയതിന് പിന്നാലെയായിരുന്നു വാഴക്കന്റെ പ്രതികരണം.

'കഴിഞ്ഞ അന്‍പത് വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടത്തിയ സേവനങ്ങളാണ് എന്റെ കൈമുതല്‍. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. ജോസഫ് വാഴയ്ക്കന്‍ ആ പദവിക്ക് അര്‍ഹനാണെങ്കില്‍ എനിക്ക് നല്‍കേണ്ടതാണ്. അര്‍ഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാന്‍ ഒരു കാര്യം ചോദിക്കാറുള്ളൂ. അത് ആഗ്രഹിക്കാറുള്ളൂ. പൂര്‍ണമായും പാര്‍ട്ടിക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിയുന്ന ഒരുസമയമാണിത്. മറ്റ് ദൗത്യങ്ങളൊന്നുമില്ല' വാഴക്കന്‍ പറഞ്ഞു.

സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിലാണ് കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സണ്ണി ജോസഫ് മന്ത്രിയായാല്‍ ഒരാഴ്ചക്കുള്ള അധ്യക്ഷനെ കണ്ടെത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍, സമവായമാകാത്തതിനെ തുടര്‍ന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് നീണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Joseph Vazhackan says he is qualified to become the KPCC president

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു കാരണവശാലും കൊടുക്കില്ല'; സഭയില്‍ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു; വിഡിയോ വൈറല്‍; വിമര്‍ശനം

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

ഫിസിയോതെറാപ്പി കോഴ്സ് കഴിഞ്ഞോ? ആർസിസിയിൽ ഇന്റേൺഷിപ്പിന് അവസരം; സ്റ്റൈപ്പൻഡും ലഭിക്കും

തൃശൂരിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി; ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

'പാചകവും വീട് വൃത്തിയാക്കലും സ്ത്രീകളുടെ മാത്രം പണിയല്ല; ലിം​ഗഭേദത്തെ മടിയുമായി കൂട്ടിക്കുഴയ്ക്കരുത്'