അനു സിനു ഫെയ്സ്ബുക്ക്
Kerala

മാധ്യമ പ്രവർത്തകൻ അനു സിനു അന്തരിച്ചു

മംഗളം, ഫ്രീ പ്രസ്​ ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്​പ്രസ്,​ സൺഡേ ഇന്ത്യൻ, ഖലീജ് ടൈംസ് എന്നിവയിൽ പ്രവർത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബായിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന്​ ചികിത്സയിലിരിക്കെയാണ് മരണം. 48 വയസായിരുന്നു.

യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. നോവലിന് കൈരളി– അറ്റ്​ലസ്​ സാഹിത്യ പുരസ്​കാരം ലഭിച്ചു. ഷാങ്ഹായ് പാഠപുസ്​തകം, എന്റെ തിബറ്റ്​ എന്നീ പുസ്​തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1976 ൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ ജനനം. 1996 മുതൽ പത്രപ്രവർത്തന രംഗത്ത് സജീവം. മംഗളം, ഫ്രീ പ്രസ്​ ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്​പ്രസ്,​ സൺഡേ ഇന്ത്യൻ എന്നിവയിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലി ചെയ്തു.

അച്​ഛൻ: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി. മക്കൾ: അപൂർവ, അനന്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT