യു വിക്രമന്‍ 
Kerala

മാധ്യമപ്രവര്‍ത്തകന്‍ യു വിക്രമന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഐ നേതാവുമായ യു വിക്രമന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

മുതിര്‍ന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് മലയാള മണ്ണ് എന്ന പത്രത്തിലും കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സിപിഐ എംഎന്‍ സ്മാരകം ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍മന്ത്രി എംവി രാഘവന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT