vd satheesan 
Kerala

കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും ഈ യാത്ര ലക്ഷ്യം കാണും; ശരിയായ ഇടതുപക്ഷമെന്ന് ജോയ് മാത്യു

കെ എസ് ആര്‍ ടി സി ബസ്സിലെ ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകളാണ്. അവരെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് പ്രതിമാസം ആയിരം രൂപയെങ്കിലും മിച്ചം പിടിക്കാന്‍ കഴിയും.

Author : Sujith

കൊച്ചി: വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണെന്നും വോട്ട് കിട്ടാനുള്ള തട്ടിപ്പല്ലെന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകള്‍ക്കായി കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദര്‍ശിനി പദ്ധതിയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സര്‍ക്കാരിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തുപിടിക്കുന്നവര്‍ ആരാണോ അതാണ് ശരിയായ ഇടത് പക്ഷമെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും മുഖ്യമന്ത്രി സതീശന്‍ നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവര്‍ക്കുള്ള ഔദാര്യമല്ല. അവരോടുള്ള ആദരവാണ്'- ജോയ് മാത്യു കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

സബാഷ്

വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. അല്ലാതെ വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല എന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകള്‍ക്കായി കെ എസ് ആര്‍ ടി സി ബസ്സില്‍ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദര്‍ശിനി പദ്ധതി.

ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ മറ്റൊരു മുഖ്യന്‍ പത്തുകൊല്ലം രാജഭരണം നടത്തിയതല്ലാതെ ഒരു പ്രവാസിക്കും നയാ പൈസയുടെ ഗുണമുണ്ടായിട്ടില്ല.

കെ എസ് ആര്‍ ടി സി ബസ്സിലെ ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകളാണ്. അവരെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് പ്രതിമാസം ആയിരം രൂപയെങ്കിലും മിച്ചം പിടിക്കാന്‍ കഴിയും.

ഗവര്‍മെന്റിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തുപിടിക്കുന്നവര്‍ ആരാണോ അതാണ് ശരിയായ ഇടത് പക്ഷം.

കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും മുഖ്യമന്ത്രി സതീശന്‍ നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവര്‍ക്കുള്ള ഔദാര്യമല്ല. അവരോടുള്ള ആദരവാണ്.

Joy mathew supports the free travel scheme for women in KSRTC buses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്