മുഹമ്മദ് ഉവൈസ് 
Kerala

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടി; കോളജ് വിദ്യാര്‍ഥി മരിച്ചു

ഒരുമണിയോടെയാണ് വിദ്യാര്‍ഥി പുഴയിലേക്ക് ചാടിയത്. കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചശേഷമാണ് ഉവൈസ് പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്പില്‍ അലാവുദ്ദീന്റെ മകന്‍ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. കണയങ്കോട് പാലത്തില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിദ്യാര്‍ഥി പുഴയിലേക്ക് ചാടിയത്.

കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചശേഷമാണ് ഉവൈസ് പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വട്ടോളി എളേറ്റില്‍ ഗോള്‍ഡന്‍ ഹില്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഉവൈസ്. യൂണിഫോം ധരിച്ചാണ് പാലത്തിന് സമീപമെത്തിയത്. യുവാവിന്റെ പേഴ്സില്‍നിന്ന് ഒരു മൊബൈല്‍ സിംകാര്‍ഡും കണ്ടെത്തിയിരുന്നു. അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ