ജസ്റ്റിസ് വി ഭാസ്‌കരന്‍ നമ്പ്യാര്‍ 
Kerala

ജസ്റ്റിസ് വി ഭാസ്‌കരന്‍ നമ്പ്യാര്‍ അന്തരിച്ചു 

1983 മുതൽ 89 വരെയുള്ള കാലത്താണ് ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ ഹൈകോടതി ജഡ്‌ജിയായി സേവനമനുഷ്ഠിച്ചത്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറലും കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന  ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാർ (94) അന്തരിച്ചു. എറണാകുളം എളമക്കരയിലെ വസതിയായ രാജീവ് നഗർ കൃഷ്‌ണവർഷയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 

1983 മുതൽ 89 വരെയുള്ള കാലത്താണ് ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ ഹൈക്കോടതി ജഡ്‌ജിയായി സേവനമനുഷ്ഠിച്ചത്. 1981 മുതൽ 83 വരെ ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറലായി പ്രവർത്തിച്ചു.  1982 -83 കാലഘട്ടത്തിൽ കേരള ബാർ കൗൺസിൽ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചശേഷം സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായി തുടർന്നു. സുപ്രീംകോടതിയിലെ കേരളത്തിൻറെ സീനിയർ സ്റ്റാൻഡിങ് കൗൺസലായും പ്രവർത്തിച്ചിരുന്നു. കേരള ഉപലോകായുക്തയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 

1927 നവംബർ 19ന് കണ്ണൂർ താഴെ ചൊവ്വ വയക്കര പടന്നക്കോടു വീട്ടിലാണ് ജനനം. ബിരുദ പഠനത്തിനുശേഷം മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബി എൽ എടുത്തു. 1953ൽ മദ്രാസ് ഹൈകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.  നാല് തവണ കേരള സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസലായും അദ്ദേഹം പ്രവർത്തിച്ചു. സിവിൽ, സർവിസ് നിയമങ്ങളിൽ ഏറെ വൈദഗ്ധ്യമുള്ള അഭിഭാഷകനായിരുന്നു അദ്ദേഹം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

SCROLL FOR NEXT