K B Ganesh Kumar ഫയല്‍ ചിത്രം
Kerala

'31ന് തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി, ഫെസ്റ്റിവല്‍ അലവന്‍സും ഓണം അലവന്‍സും തിങ്കളാഴ്ച'

ഓണത്തിന് ഉത്സവബത്തയായി 3000 രൂപയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാരുടെ അക്കൗണ്ടുകളില്‍ 31-ന് തന്നെ ശമ്പളം എത്തിയെന്നും ഫെസ്റ്റിവല്‍ അലവന്‍സും ബോണസും തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഓണത്തിന് ഉത്സവബത്തയായി 3000 രൂപയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഉത്സവബത്ത 2750 രൂപയായിരുന്നു. ഇത്തവണ 250 രൂപ വര്‍ധിപ്പിച്ചാണ് 3000 രൂപ നല്‍കുന്നത്.

പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ (ആഗസ്റ്റ് 31-ന്) ശമ്പളം അവരവരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഞാന്‍ വാക്ക് നല്‍കിയ ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യും. ഓണമല്ലേ, നിങ്ങള്‍ ആഘോഷിക്കാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം. ആഘോഷിക്കൂ കെഎസ്ആര്‍ടിസിക്കൊപ്പം, കെ ബി ഗണേഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Transport Minister K B Ganesh Kumar said that KSRTC employees were paid their salaries before the first of this month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT