കെ ബാബു ഉമ്മന്‍ ചാണ്ടിക്കൊപ്പം/ഫയല്‍ 
Kerala

തൃപ്പൂണിത്തുറയില്‍ കെ ബാബു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും; പട്ടാമ്പി, നിലമ്പൂര്‍ പിന്നീട്‌

തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച് ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചതായി കെ ബാബു പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. നേമത്ത് കെ മുരളീധരൻ.  തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി.

തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച് ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചതായി കെ ബാബു പറഞ്ഞു. പട്ടാമ്പി, നിലമ്പൂർ ഒഴികെയുള്ള സീറ്റുകളിൽ കോൺ​ഗ്രസ് സ്ഥാനാർ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. എംപിമാർ മത്സരിക്കേണ്ടതില്ലെന്നാണ് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും നേമത്തെ അഭിമാനപോരാട്ടമായതിനാൽ മുരളീധരന് ഇളവ് ലഭിച്ചു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി പട്ടിക ഇന്ന് ഡൽഹിയിൽ പ്രഖ്യാപിക്കും. കൊല്ലത്ത് പി സി വിഷ്ണുനാഥിനെ രംഗത്തിറക്കാനുള്ള ശ്രമം പാളിയിരുന്നു. പ്രതിഷേധങ്ങളിലൂടെ ബിന്ദു കൃഷ്ണ കൊല്ലം ഉറപ്പിച്ചു. വിഷ്ണുനാഥ്‌ കുണ്ടറയിൽ മത്സരിച്ചേക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

ചട്ടഞ്ചാലിൽ അത്യാധുനിക ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമ്മാണം ദ്രുതഗതിയിൽ; കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം

ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കും എതിരെ മാത്രം: എല്ലാ നിർമ്മാണങ്ങളും പൊളിക്കില്ലെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ

'തോൽവി, വിജയം അങ്ങനെ ഒന്നുമില്ല, ഓരോരുത്തർക്കും അത് വ്യത്യസതമായിരിക്കും'; സംവിധായകൻ റാം

ഷോട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം, ടേബിൾ ടെന്നീസിലും