കോഴിക്കോട്: വിവാദ ചലച്ചിത്രമായ കേരള സ്‌റ്റോറിക്കും കക്കുകളി നാടകത്തിനുമെതിരെ കെ മുരളീധരന്‍ എംപി. കേരള സ്റ്റോറി സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുത്. കക്കുകളി നാടകവും നിരോധിക്കണം. ഒരു മതവിഭാഗത്തേയും അധിക്ഷേപിക്കരുതെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
കേരള സ്റ്റോറിയിൽ ഇല്ലാത്ത മതംമാറ്റം ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. കക്കുകളി നാടകത്തിൽ ഞങ്ങളെ അപമാനിക്കുകയാണെന്ന് ബിഷപ്പുമാർ ഉൾപ്പെടെ പറയുന്നു. മുമ്പ് കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിച്ചിരുന്നു.
അന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പറഞ്ഞത് അത് ആവിഷ്കാര സ്വതന്ത്ര്യമെന്നാണ്. മതങ്ങളെ അധിക്ഷേപിക്കൽ അല്ല ആവിഷ്കാര സ്വതന്ത്ര്യം. കേരള സ്റ്റോറി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാനം പറഞ്ഞാൽ പിന്നെ, കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ല.
വർഗീയത തടയുന്നതിൽ സംസ്ഥാന സർക്കാർ നിലപാടുകൾക്കൊപ്പം യുഡിഎഫ് ഉണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. സിപിഎമ്മിനുള്ളിൽ സുഡാന് സമാനമായ അവസ്ഥയാണ്. പിണറായി ഗ്രൂപ്പും പിണറായി വിരുദ്ധ ഗ്രൂപ്പുമാണ് സിപിഎമ്മിനുള്ളിൽ ഉള്ളതെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനേയും കെ മുരളീധരന്‍ വിമര്‍ശിച്ചു. ഒഞ്ചിയത്ത് ചീറി വന്ന പുലിയെപ്പോലെ പ്രത്യക്ഷപ്പെട്ട പിണറായി വിജയന്‍, പക്ഷെ നരേന്ദ്രമോദിക്ക് മുന്നില്‍ പൂച്ചക്കുട്ടിയായിരുന്നുവെന്നായിരുന്നു മുരളീധരന്റെ പരിഹാസം.
മോദിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞതെന്താണ്. നമ്മള്‍ രണ്ടുപേരും കൂടെ ചേര്‍ന്നാല്‍ ഇവിടെ അത്ഭുതം സൃഷ്ടിക്കാമെന്നാണ്. കേരളത്തിന്റെ നിരന്തരമായ ആവശ്യമായ എയിംസിനെക്കുറിച്ച് മുഖ്യമന്ത്രി ഒരു വാചകം പോലും പറഞ്ഞില്ല.
പ്രധാനമന്ത്രിയുമായി നേരിട്ടു സംസാരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ ഒരു ഡിമാന്റും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിട്ടില്ല. മോദിക്ക് മുന്നില്‍ നല്ല പിള്ള ചമയുകയാണ് ചെയ്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates