തിരുവനന്തപുരം: പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയാകാതെ മദ്യനികുതിയില്‍ തീരുമാനമെടുക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെങ്കില്‍ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം. വി എം സുധീരന്റെ പരസ്യപ്രതികരണത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് നമ്മള്‍ നടന്നടുക്കുന്നതേയുള്ളൂ. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഇഷ്ടംപോലെ കൊടുത്തതിന്റെ ഫലമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് അതിന്റെ ഇംപാക്ട് ഒന്ന് കുറയ്ക്കാന്‍ വേണ്ടിയാണ്. അതിനാണ് മുമ്പ് സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കൊണ്ടുവന്നത്.
ഒരിക്കലും മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു കെ. കരുണാകരന്‍. അദ്ദേഹത്തിന്റെ കാലത്താണ് ബിവറേജസ് കോര്‍പറേഷന്‍ കൊണ്ടുവന്നത്. കുടിയന്മാര്‍ എന്തായായും സമൂഹത്തിലുണ്ട്. അവര്‍ക്ക് നല്ല സാധനം കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഒരു അര്‍ഥം അതുതന്നെയാണ്.
ഇത് പക്ഷേ അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതിനാണ് ഘട്ടം ഘട്ടമായി ഇത് ഇല്ലാതാക്കുക എന്ന നീക്കം ഉമ്മന്‍ ചാണ്ടി തുടങ്ങിവെച്ചത്. വിദ്യാര്‍ഥികള്‍ക്ക് മദ്യം കൊടുക്കാന്‍ പാടില്ലെന്നാണ് നിയമം. അത് ലംഘിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates