കെ മുരളീധരന്‍ /ഫയല്‍ 
Kerala

'കെ മുരളീധരനെ യുഡിഎഫ് കൺവീനറാക്കണം', രാഹുൽ ​ഗാന്ധിയുടെ പോസ്റ്റിന് താഴെ കമന്റ് പ്രളയം

മുരളീധരനെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് കൺവീനറാക്കണമെന്നുമാണ് കമന്റുകൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കെ മുരളീധരൻ എംപിയെ യുഡിഎഫ് കൺവീനറാക്കണമെന്ന് രാഹുൽ ​ഗാന്ധിയോട് ആവശ്യപ്പെട്ട് ഒരു വിഭാ​ഗം പ്രവർത്തകർ. രാഹുൽ ​ഗാന്ധിയുടെ പോസ്റ്റിന് താഴെയാണ് ശക്തമായ കാമ്പെയിൻ നടക്കുകയാണ്. മുരളീധരനെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് കൺവീനറാക്കണമെന്നുമാണ് കമന്റുകൾ. 

പെട്രോൾ വില വർധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകുന്നതുമായും ബന്ധപ്പെട്ടു രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകൾക്കു താഴെയാണ് മുരളീധരന് അനുകൂലമായി കമന്റുകൾ പ്രവഹിച്ചത്.

നിലവിൽ, യുഡിഎഫ് കൺവീനറായ എം.എം.ഹസൻ തൽസ്ഥാനത്തു തുടരുമെന്ന സൂചനകൾക്കിടെയാണ് മുരളീധരനായി ഒരു വിഭാ​ഗം രം​ഗത്തെത്തിയത്. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എം.എം.ഹസൻ‌ യുഡിഎഫ് കൺ‌വീനറായി ചുമതലയേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്'; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി

2050 ആകുമ്പോഴേക്കും ലോകത്ത് ഫാറ്റിലിവർ ബാധിതരുടെ എണ്ണം 200 കോടി കടക്കും, ലാൻസെറ്റ് പഠനം

'തിരുമുടി അണിഞ്ഞ് ദൈവത്താറീശ്വരൻ', കച്ചേരിക്കാവ് ഭക്തിസാന്ദ്രം; അടി ഉത്‌സവത്തിൽ പങ്കെടുത്ത് ആയിരങ്ങൾ ( വീഡിയോ )

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ല; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും; പ്രവര്‍ത്തകരുടെ വീര്യം കെടുത്തരുതെന്ന് മുസ്ലീം ലീഗ്‌

SCROLL FOR NEXT