കെ മുരളീധരന്‍ ഫയൽ
Kerala

'നാളെ എട്ട് മണി കഴിഞ്ഞാല്‍ താമര വാടും; ബിജെപി ബാങ്ക് അക്കൗണ്ട് തുടങ്ങട്ടെ': പരിഹസിച്ച് കെ മുരളീധരന്‍, വിഡിയോ

തൃശൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. നാളെ രാവിലെ എട്ട് മണി വരെ താമര വിരിഞ്ഞോട്ടെയെന്നും അതു കഴിഞ്ഞാല്‍ വാടുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നാഴെ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും. ആ കാര്യത്തില്‍ ഒരു സംശയവും കോണ്‍ഗ്രസിനും യുഡിഎഫിനും ഇല്ല. നാളെ എട്ട് മണി വരെ താമര വിരിഞ്ഞോട്ടെ. അത് കഴിഞ്ഞാല്‍ വാടും. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് ആവില്ല. വേണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും മുരളീധരന്‍ പറഞ്ഞു.

.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നല്ല ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. പുതുക്കാടും നാട്ടികയിലും ഭൂരിപക്ഷം പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ കുറവാണ് പ്രതീക്ഷിക്കുന്നത്. ട്രെന്‍ഡുണ്ടെങ്കില്‍ എല്ലാ മണ്ഡലത്തിലും ലീഡുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിനെ നാറ്റിക്കാനാണോ ഉദ്ദേശ്യം ?, സാധാരണക്കാരന്റെ കാര്യം നോക്കാന്‍ കോടതിയുണ്ട്, അത് ഓര്‍മ്മയിരിക്കട്ടെ !'; നിതിന്‍രാജിന്റെ മരണത്തില്‍ ഡിവൈഎസ്പിയെ 'കുടഞ്ഞ്' ഹൈക്കോടതി

പേരില്‍ എന്തിരിക്കുന്നു? ശ്രീരാമന്റെ പേരുള്ള ഒരാള്‍ക്ക് സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല: ഡല്‍ഹി ഹൈക്കോടതി

'അവരാണ് ഇന്ത്യയുടെ ഭാവി; പഠിക്കാനും സ്വപ്‌നം കാണാനുമുള്ള അവകാശം ഞങ്ങളുടെ തലമുറ അര്‍ഹിക്കുന്നു'

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ഉച്ചയ്ക്ക് 12.30-ന് ചർച്ച നടക്കും

സിഇടി ഭരണരീതി മാറ്റം ഏകപക്ഷീയമാകില്ല; എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി റോജി എം ജോണ്‍