ബേബി ജോണ്‍, കെ രാധാകൃഷ്ണന്‍ / ഫയല്‍ ചിത്രം 
Kerala

ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ ; ബേബി ജോണിനെ വെട്ടി ; ഗുരുവായൂരില്‍ അക്ബര്‍

ഗുരുവായൂരില്‍ ചാവക്കാട് ഏരിയ സെക്രട്ടറി എന്‍ കെ അക്ബറിനെ മല്‍സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ചേലക്കര നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗം കെ രാധാകൃഷ്ണനെ മല്‍സരിപ്പിക്കാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. നിലവിലെ എംഎല്‍എ യു ആര്‍ പ്രദീപിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഒരു തവണ മാത്രം എംഎല്‍എ ആയ പ്രദീപന്റെ പേരാണ് ജില്ലാ കമ്മിറ്റി ആദ്യം നിര്‍ദേശിച്ചത്. 

എന്നാല്‍ സംസ്ഥാന കമ്മിറ്റി കെ രാധാകൃഷ്ണന്‍ മല്‍സരരംഗത്ത് വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഉചിതമായ മണ്ഡലം കണ്ടെത്താന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ്, പ്രദീപന് പകരം രാധാകൃഷ്ണനെ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. 

ഗുരുവായൂരില്‍ സാധ്യതാ പട്ടികയില്‍ പരിഗണിച്ചിരുന്ന മുതിര്‍ന്ന നേതാവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ബേബി ജോണിനെ ഒഴിവാക്കാനും ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ബേബി ജോണിന് പകരം ഗുരുവായൂരില്‍ ചാവക്കാട് ഏരിയ സെക്രട്ടറി എന്‍ കെ അക്ബറിനെ മല്‍സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായത്. ചാവക്കാട് നഗരസഭ മുന്‍ ചെയര്‍മാനാണ് അക്ബര്‍. 

ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വേണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പുതുക്കിയ സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തശേഷം സംസ്ഥാന കമ്മിറ്റിക്ക് അയച്ചു നല്‍കും. അതേസമയം മണ്ഡലത്തില്‍ സജീവമായ പ്രദീപനെ ഒരു തവണ മാത്രം അവസരം നല്‍കിയശേഷം ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ്; ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

യശസ്വി '0' ഔട്ട്; ദേവ്ദത്ത് ക്രീസില്‍, ലീഡ് 250 കടത്തി ഇന്ത്യ

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

കോടതി ഉത്തരവ് ആവശ്യമില്ല, പൊലീസിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാം; അറിയാം പുതിയ ബാങ്കിങ് എവിഡന്‍സ് ബില്‍

'എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്, പണ്ട് ഫോൺ പോലും ചെയ്യാൻ പറ്റില്ലായിരുന്നു; അത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങ് മാറും'