റെയില്‍വെ മന്ത്രാലയം ആവശ്യപ്പെട്ട നിലയില്‍ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ റെയില്‍. പ്രതീകാത്മക ചിത്രം
Kerala

സില്‍വര്‍ ലൈന്‍: റെയില്‍വേ ഭൂമിയാണ് പ്രശ്‌നമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്ന് കെ റെയില്‍; ബ്രോഡ്‌ഗേജ് പാത പ്രായോഗികമല്ലെന്ന് ഇ ശ്രീധരന്‍

അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡിപിആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റെയില്‍വെ മന്ത്രാലയം ആവശ്യപ്പെട്ട നിലയില്‍ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ റെയില്‍. അതേസമയം റെയില്‍വേ ഭൂമിയാണ് പ്രശ്‌നമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിന് അയച്ച കത്തില്‍ അറിയിച്ചു. അതിവേഗ തീവണ്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ വേണമെന്നാണ് കെ റെയിലിന്റെ ആവശ്യം. എന്നാല്‍ റെയില്‍വേയുടെ ബദല്‍ നിര്‍ദേശം തള്ളി മെട്രോമാന്‍ ഇ ശ്രീധരനും രംഗത്തെത്തി.

അതിവേഗ വണ്ടിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഡിപിആര്‍ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണമെന്നും റെയില്‍വേ ഭൂമി കൈമാറുന്നതാണ് പ്രശ്നമെങ്കില്‍, സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്നും കെ റെയില്‍ പറഞ്ഞു. അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡിപിആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചു.

അതേസമയം, കേരള റെയില്‍വേ ബോര്‍ഡ് കേരളത്തിന് മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മെട്രോ മാന്‍ ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി. പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ ബോര്‍ഡ് നല്‍കിയതെന്നാണ് ഇ ശ്രീധരന്റെ വിമര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT