കെ രാജന്‍ 
Kerala

'നാവുകൊണ്ട് എത്ര പെട്ടെന്നാണ് ചിലര്‍ മുന്നൂറ് വീട് നിര്‍മിച്ചത്'; സതീശന്റെ '300 വീട്' പരാമര്‍ശത്തെ പരിഹസിച്ച് കെ രാജന്‍

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ് സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിലെ 400 വീടില്‍ 300ഉം കോണ്‍ഗ്രസിന്റെ കണക്കില്‍പ്പെട്ടതാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍. നാവുകൊണ്ട് എത്ര പെട്ടെന്നാണ് ചിലര്‍ മുന്നൂറ് വീട് നിര്‍മിച്ചതെന്നാണ് കെ രാജന്റെ പരിഹാസം. മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ് സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'300 വീട് പണിയുക അത്ര എളുപ്പമുള്ള കാര്യമല്ല, നാവുകൊണ്ടാണെങ്കിലും. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയത് 10 കോടി രൂപയാണ്. ഇതുകൊണ്ട് നിര്‍മിക്കാവുന്നത് 50 വീടാണ്. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വരവല്ല. 50 വീട് നൂറായി പറഞ്ഞുകേട്ടു. ലീഗ് നിര്‍മിക്കുന്ന നൂറ് വീട്. പിന്നെ എന്നെങ്കിലും പണിയണമെന്ന് മനസ്സില്‍ ആലോചിക്കുന്ന നൂറ് വീട്. അപ്പോള്‍ മുന്നൂറായി. 410ല്‍ ബാക്കിയുള്ള വീടുകള്‍ നിര്‍മിക്കാന്‍ 750 കോടി വേണോയെന്നൊക്കെ ചോദിച്ചാല്‍ എന്താണ് അതിനുത്തരം പറയുക' മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വിവാദത്തിന് ഇല്ലെന്നും അനാവശ്യമായി വിവാദമുണ്ടാക്കുമ്പോര്‍ പലരും പറയേണ്ടിവരും, മാധ്യമങ്ങള്‍ എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോള്‍ സര്‍ക്കാരിന്റെ നെഞ്ചത്ത് കയറുകയാണ്. എത്ര എംഎല്‍എമാരും എംപിമാരും ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കിയെന്ന് വിവരാവകാശംവച്ച് ചോദിച്ചവര്‍ക്കൊക്കെ കൊടുത്തിട്ടുണ്ട്. ഇതെല്ലാം സഭയില്‍ വയ്ക്കാന്‍ തയ്യാറാണ്. കുറ്റം പറഞ്ഞവരെല്ലാം ടൗണ്‍ഷിപ്പില്‍ പണികള്‍ നന്നായി നടക്കുന്നുണ്ടെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019നുശേഷം കേരള സര്‍ക്കാര്‍ ഒഡിഷക്ക് പത്ത് കോടിയും അസമിന് രണ്ടുകോടിയും നല്‍കി. 2023-24ല്‍ ഹിമാചല്‍ പ്രദേശിന് ഏഴ് കോടി നല്‍കി. ഗജ ചുഴലിക്കാറ്റുണ്ടായപ്പോള്‍ ദുരിതാശ്വാസ സാമഗ്രികള്‍ക്കായി 18.86 കോടി രൂപ നല്‍കി. ഇത് ആ സര്‍ക്കാരുകള്‍ക്ക് ഏതെങ്കിലും പാര്‍ട്ടി കൊടുത്ത തുകയല്ലെന്നും കെ രാജന്‍ പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ തമിഴ്നാട്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അഞ്ചുകോടി വീതവും ആന്ധ്ര സര്‍ക്കാര്‍ പത്തുകോടിയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

K Rajan mocks Satheesan's '300 houses' remark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

കൊളസ്ട്രോളും ഷു​ഗറും വരുതിയിലാക്കും, നിസാരക്കാരനല്ല ഈ 'പിങ്ക്' വെള്ളം, പതിമുഖത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

തിയറ്ററിലെ മാജിക് ഒടിടിയിലും തുടരുമോ? 'ധുരന്ധർ' ഈ മാസം എത്തും; എവിടെ കാണാം

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ജയിലില്‍ തുടരും

'ചേച്ചിയ്ക്ക് പാടാനുള്ള കഴിവ് ദെെവം തന്നിട്ടില്ല'; അജ്മാനില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവ്; മറുപടി നല്‍കി ഗൗരി ലക്ഷ്മി

SCROLL FOR NEXT