കെ സുധാകരന്‍/ ഫയല്‍ 
Kerala

'വിരട്ടി മൂലയ്ക്കിരുത്താമെന്നത് പിണറായിയുടെ വ്യാമോഹം; കേസെടുത്തത് അല്‍പ്പത്തരം'

സുധാകരന്റെ പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തനിക്കെതിരെ കലാപശ്രമത്തിന് കേസെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസെടുത്തത് അല്‍പ്പത്തരമാണ്. വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. നട്ടെല്ല് ആര്‍ക്കും താന്‍ പണയം വെച്ചിട്ടില്ല. നിയമവാഴ്ചയെ അനുസരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. 

ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്തത്. സിപിഎം കൗണ്‍സിലറുടെ പരാതി പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തത്. 

കോര്‍പ്പറേഷന്‍ ഉപരോധത്തിന് മുന്നോടിയായുള്ള സുധാകരന്റെ പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രസംഗം. പ്രസംഗ ശേഷം നടന്ന പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പരാതി നല്‍കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT