താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 20th March 2023 03:08 PM  |  

Last Updated: 20th March 2023 03:08 PM  |   A+A-   |  

bjp_lotus

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും മതചിഹ്നമാണെന്ന് മുസ്ലിം ലീഗ്. മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ മുസ്ലിം ലീഗ് ഈ വാദം ഉന്നയിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്നായിരുന്നു ലീഗിന്റെ വാദം. 

ആയതിനാല്‍ കേസില്‍ ബിജെപിയെയും കക്ഷി ചേര്‍ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.  മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനുമാണ് ലീഗിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. 

കേസില്‍ വാദം കേട്ട സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. മതപരമായ പേരും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

എ രാജ അപ്പീല്‍ നല്‍കും; സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം തീരുമാനം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ