K Sudhakaran file
Kerala

കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഹസ്യ ഫോര്‍മുല നല്‍കി: കെ സുധാകരന്‍

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വ്യക്തിയുടെ പേരല്ല, ഒരു ഫോര്‍മുലയാണ് താന്‍ നിര്‍ദേശിച്ചത്. അതു പുറത്തു പറയാന്‍ കഴിയില്ല. അത് രഹസ്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഒരു വി ഡി സതീശന്‍ മാത്രമല്ല, നിരവധി സതീശന്‍മാര്‍ കോണ്‍ഗ്രസിലുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്. കഴിവുള്ള നിരവധി നേതാക്കന്മാരാണ് പാര്‍ട്ടിക്കുള്ളത്. ഒരു പാര്‍ട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ അസ്തിത്വമാണ് എംഎല്‍എമാര്‍. അവരുടെ പിന്തുണയില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റില്ല. അപ്പോള്‍ അവര്‍ നമ്മളെ താങ്ങണം. അവര് താങ്ങും. കെ സുധാകരന്‍ പറഞ്ഞു.

കേരളത്തിലെ സാഹചര്യം വ്യക്തമായി താൻ നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നയാൾക്ക് എംഎൽഎമാരുടെ പിന്തുണ വേണം. മുഖ്യമന്ത്രിയാകേണ്ടവർ ഭൂരിപക്ഷം കണ്ടെത്തണം. തന്നെ പിന്തുണക്കുന്നവരെ താനും പിന്തുണക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎമാരുടെ ഭൂരിപക്ഷമാണോ മുഖ്യമന്ത്രിയെ തീരുമാനിക്കുക? എന്ന ചോദ്യത്തിന്; 'അത് അവര് കണ്ടെത്തട്ടെ എന്നായിരുന്നു മറുപടി. പ്രവർത്തകരുടെ വികാരംകൂടി തൊട്ടറിഞ്ഞായിരിക്കണം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെയെന്നും കെ സുധാകരൻ പറഞ്ഞു.

K Sudhakaran against Opposition leader V D Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഷ്ടമായിരിക്ക്, ഒന്നുമേ ഇങ്ക ഇല്ലിയേ....'; വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി, നിരാശരായി പൊട്ടിക്കരഞ്ഞ് ടിവികെ അനുയായികൾ (വീഡിയോ)

'കളിക്കുന്നു, സിക്സടിക്കുന്നു, കപ്പടിക്കുന്നു... ഞങ്ങളെപ്പോഴും കോൺടാക്ടിലുണ്ട്'; സഞ്ജുവിനെക്കുറിച്ച് ബേസിൽ

ഒറ്റ ചാര്‍ജില്‍ 175 കിലോമീറ്റര്‍ റേഞ്ച്, ബ്രേക്കിങ്ങിനായി ഡിസ്‌ക്-ഡ്രം കോമ്പിനേഷന്‍; ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

ബ്ലാക് ഹെഡ്സോ വൈറ്റ് ഹെഡ്സോ കണ്ടാലുടൻ ഞെക്കിപ്പൊട്ടിക്കരുത്.., നീക്കം ചെയ്യാൻ സിംപിൾ ടിപ്സ്

പട്ടിണി കിടക്കേണ്ട, ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം

SCROLL FOR NEXT