K Sudhakaran file
Kerala

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത എഐസിസി തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരന്‍ പറഞ്ഞതായാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ ആരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍. നിലപാട് വ്യക്തമാക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെ സുധാകരന്‍ മാധ്യമങ്ങളെ കാണും. സീറ്റ് നിഷേധിക്കപ്പെടുന്ന പക്ഷം സ്വതന്ത്രനായി മത്സരിക്കാനും സുധാകരന്‍ നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരന്‍ അടുപ്പമുള്ളവരോട് പറഞ്ഞതായാണ് വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവക്കാനും ആലോചിക്കുന്നതായി സൂചനയുണ്ട്. സീറ്റ് നല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കണ്ണൂരില്‍ സുധാകരന്‍ അനുകൂലികള്‍ പ്രതിഷേധം പുകയുകയാണ്.

സീറ്റ് നിഷേധിച്ച് പ്രഖ്യാപനം വന്നാല്‍ കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പരസ്യപ്രതിഷേധം സംഘടിപ്പിക്കാനാണ് സുധാകരന്‍ അനുകൂലികളുടെ തീരുമാനം. പറഞ്ഞ വാക്ക് നേതൃത്വം പാലിച്ചില്ലെന്നാണ് സുധാകരന്‍ അനുകൂലികളുടെ വികാരം. അതേസമയം ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീവ്രശ്രമം നടത്തുന്നുണ്ട്.

K Sudhakaran is unhappy with the Congress high command's decision that no member of Parliament should contest the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ചൂട്ക്കാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

'കെഡി'യിലെ നോറയുടെ പാട്ട് നിരോധിച്ച് കേന്ദ്ര സർക്കാർ; മാപ്പ് പറഞ്ഞ് ഗായിക

SCROLL FOR NEXT