കെ സുധാകരന്‍  ഫയല്‍
Kerala

'കണ്ണൂരില്‍ ഞാന്‍ തന്നെ, എത്ര തവണ പറഞ്ഞു'; മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്ന് കെ സുധാകരന്‍

കണ്ണൂര് മത്സരിക്കും. എത്ര തവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിനുള്ള ഒരു ചര്‍ച്ചയ്ക്ക് വേദിയൊരുക്കും. ആ വേദിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നമ്മളൊരു തീരുമാനമെടുക്കും. ഞാന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്കെന്താ ദോഷം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: താന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കെ സുധാകരന്‍ എംപി. താന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്നും കെ സുധാകരന്‍ ചോദിച്ചു. ഓരോ സഹപ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തിന്റെ പേരിലാണ് ഈ തര്‍ക്കമെന്നും കെ സുധാകരന്‍ പറഞ്ഞു.

''മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടേ. അതോരുത്തരുടേയും അവകാശമല്ലേ? ഞാന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് നേരത്തേ പറഞ്ഞില്ലേ. ഞാന്‍ കണ്ണൂര് മത്സരിക്കും. കണ്ണൂര് മത്സരിക്കും. എത്ര തവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിനുള്ള ഒരു ചര്‍ച്ചയ്ക്ക് വേദിയൊരുക്കും. ആ വേദിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നമ്മളൊരു തീരുമാനമെടുക്കും. ഞാന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്കെന്താ ദോഷം. നിഷേധിക്കാന്‍ സാധ്യതയില്ലെന്നാണ് ഞങ്ങളുടെയൊക്കെയുള്ള വിശ്വാസം. അതൊരു എം പിയുടെ മൗലികാവകാശമാണ്. ഓരോ സഹപ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അങ്ങനത്തൊരു നാട്ടില്‍ എന്തിന്റെ പേരിലാണ് ഈ തര്‍ക്കം'', കെ സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പും താന്‍ തന്നെയാണ് എഴുതിയതെന്നാണ് കെ സുധാകരന്‍ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആവശ്യത്തിലാണ് കെ സുധാകരന്‍. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണ് എഐസിസി. സുധാകരന്‍ നിര്‍ദേശിക്കുന്ന ആളെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായാണ് വിവരം. ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനമെന്നാണ് വിവരം. തിങ്കളാഴ്ചയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഇന്നലെ സുധാകരന്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ വൈകാരികമായി കുറിപ്പിടുകയും ചെയ്തു.

K Sudhakaran says he will contest from Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം';ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

പുരയിടത്തിലെ ചന്ദനമരം ഇനി വെട്ടിവില്‍ക്കാം; വില ഭൂ ഉടമയ്ക്ക്, വനബില്‍ നിയമമായി

'സ്ത്രീകളുടെ രോഷം നിങ്ങളുടെ മേല്‍ പതിക്കട്ടെ'; വൈരമുത്തുവിനെ അഭിനന്ദിച്ച കമലിനെതിരെ ചിന്‍മയി

'ലോകകപ്പ് തോല്‍വിയ്ക്ക് ശിക്ഷ'; പാക് താരങ്ങൾക്ക് 50 ലക്ഷം രൂപ പിഴ?; നിലപാട് വ്യക്തമാക്കി പിസിബി

രുചിയിൽ മാങ്ങയെ തോൽപ്പിക്കും, കോവയ്ക്ക ഉപ്പിലിട്ടാലോ

SCROLL FOR NEXT