കെ സുധാകരന്‍ 
Kerala

'വാക്കു പാലിക്കുന്ന നേതാവെങ്കില്‍ സതീശന്‍ വനവാസത്തിനു പോകണ്ടേ? അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥന'

യുഡിഎഫിന് 130 സീറ്റുകള്‍ വരെ ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യുഡിഎഫിന് അധികാരം കിട്ടിയാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. യുഡിഎഫിന് 130 സീറ്റുകള്‍ വരെ ലഭിക്കും. യുഡിഎഫിന് അധികാരം കിട്ടിയാല്‍ ആരാണ് മുഖ്യമന്ത്രിയെന്ന് ചോദിച്ചപ്പോള്‍ താന്‍ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്നത് രാഹുലിന്റെ അഭിപ്രായമാണെന്നും സുധാകരന്‍ പറഞ്ഞു.

അധികാരം കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകണയെന്ന ചോദ്യത്തിന് സുധാകരന്റെ മറുപടി ഇങ്ങനെ; 'അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം. യുഡിഎഫിന് അധികാരം കിട്ടിയില്ലെങ്കില്‍ അദ്ദേഹം പോകണം.വാക്കുപാലിക്കുന്ന നേതാക്കന്‍മാരാണെങ്കില്‍ പോകണം. അങ്ങനെ പോകുന്നെങ്കില്‍ വലിയ പ്രയാസവും സങ്കടവും ഉണ്ട്. ഞാനൊക്ക പ്രാര്‍ഥിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നാണ്' സുധാകരന്‍ പറഞ്ഞു.

ഇടതുമുന്നണിക്ക് മാനിഫെസ്‌റ്റോ തിരുത്തേണ്ടിവന്നത് അവരുടെ ഗതികേടാണെന്നും സുധാകരന്‍ പറഞ്ഞു. അങ്ങനെ ഒന്ന് ഇറക്കരുതെന്ന സമാന്യ ബുദ്ധിയെങ്കിലും അവര്‍ക്ക് വേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന; പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല'; വെള്ളാപ്പള്ളിക്കെതിരെ സിപിഎം

32 പന്തിൽ 62, 'കത്തിക്കയറി' അരുൺ പൗലോസ്! തുടരെ തോറ്റ് ട്രിവാൻഡ്രം റോയൽസ്

ആര്‍പ്പോ.... ഈറോ... ഫോട്ടോ ഫിനിഷില്‍ അരോമ; 'വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

റെ‍ഡ് ഡെവിൾസിനെ 'മാന്തി കീറി' കടുവകളുടെ പ്രീമിയർ ലീ​ഗ് മടങ്ങി വരവ്! ഞെട്ടിക്കും അട്ടിമറി!!!

നൂറും ഇരുന്നൂറൂം അല്ല, നാളെയാണ് 437 വിവാഹങ്ങള്‍!!; ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി